Tuesday, 14 January 2014

ചെമ്പരത്തി
    
    തുടക്കത്തിൽ തന്നെ ഒരുമുൻകൂർ ജാമ്യം...സാധാരണ എഴുത്ത്കുത്തുകളിൽ കാണുന്ന തരത്തിലുള്ള യാതൊരുവിധ സാഹിത്യശൈലികളോ ,ഉപാമാലങ്കാരങ്ങളോ തുടർനുള്ളവായനയിൽ പ്രതീക്ഷിക്കരുത്!!!തീർത്തും പച്ചയായ ജീവിതാനുഭവങ്ങൾ ഒരു ഒര്മാക്കുരിപ്പെന്നോണം എഴുതുകയാണ് ഉദ്ദേശ്യം;അതുകൊണ്ട്തന്നെ അവയെ ആലങ്കാരികമായി ചിത്രീകരിക്കുന്നതും വർണനകളാൽ മോടിപിടിപ്പിക്കുന്നതും അഭംഗിയായി തോന്നി .
ഒരു നന്ദി ബോധിപ്പിക്കുവാനുണ്ട്...എന്ടൊരു അടുത്ത സുഹൃത്തിനോട്‌;ഇങ്ങനോന്ന് എഴുതുവാൻ പ്രേരിപ്പിച്ചതിന്...ഒരു പക്ഷെ ഇത് അയാള്ക്കുള്ളൊരു മറുപടിയും ആയേക്കാം.
    ശരി...ഇനി അല്പം പിന്നിലേക്ക്പോവാം; ഒരു  15 വർഷം പുറകോട്ടു.   'കഥ' പറയുന്ന ഞാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കാലം.ഭാഗ്യവശാൽ അതിനുമുന്പുള്ള ഭൂരിഭാഗം കാര്യങ്ങളും ഓർമയില്ല (അതേതായാലും നന്നായി!!!)
    എന്റെ വീട് ;ഒരുപക്ഷെ  'വീട്' എന്ന്മറ്റുള്ളവരുടെ മുന്നിൽ സംബോധന ചെയ്യുന്ന വീട്.അവിടെ  11 അംഗങ്ങൾ. അച്ഛപ്പൻ, അച്ഛമ്മ, അച്ഛൻ, അമ്മ, ഏട്ടൻ, അച്ഛന്റെ സഹോദരൻ ശശി ഇളയച്ചൻ,അവരുടെ ഭാര്യ ഹേമേലത ,മക്കൾ രാഹുൽ ,രഞ്ചില്‍ ,ഗോകുൽ .പിന്നെ അച്ഛന്റെ ഏറ്റവും ഇളയസഹോദരനും അവിവാഹിതനുമായ മധുസൂദനൻ. ഒരു വലിയ കൂട്ടുകുടുംബം.
    ആ പ്രദേശത്തെ ഏറ്റവും വലിയ തറവാട് വീട് എന്ന്തന്നെ വേണമെങ്കിൽ പറയാം. അച്ഛപ്പനെ നാട്ടുകാര്ക്കെല്ലാം പേടിയാണ് എന്നായിരുന്നു വളരെ ചെറിയ കുട്ടിയായിരുന്നപപോൾ എന്റെ വിചാരം. ഇത്തിരി വളർന്നപ്പോൾ തോന്നി പേടിയല്ല ഒരുതരം ഭയഭക്തിബഹുമാനമോ എന്തൊക്കെയോ ആണെന്ന്.ബാലൻ നമ്പ്യാർ എന്ന്പറഞാൽ ആരും അറിയും. അദ്ദേഹത്തിന്റെ മുന്നിൽ ആരും മുണ്ട്മടക്കിക്കുത്തി നില്ക്കാറില്ല. അച്ഛപ്പൻ വരുന്നത്ദൂരെ നിന്ന്കണ്ടമാത്രയിൽ തന്നെ മടക്കിക്കുത്തിയ മുണ്ടൊക്കെ താഴ്തിയിട്ട് വളരെ  ബഹുമാനത്തോടെ നിലക്കുമായിരുന്നു. (സ്കൂൾബസ്ഇല്ലാത്ത ദിവസങ്ങളിൽ വീട്ടിലക്ക് വരുന്ന വഴി അച്ഛപ്പന്റെ കൂടെയാണെങ്കിൽ ഞാനും ആരൊക്കെയോ ആണെന്ന്തോന്നിപ്പോയിട്ടുണ്ട് ; പലവട്ടം.) അന്നൊക്കെ തെല്ലൊരഭിമാനമൊ അഹങ്കാരമോ ഒക്കെ തോന്നിയിട്ടുണ്ട് നിട്ടൂർ  വില്ലയിലെ കുട്ടി ആയി ജനിച്ചതിൽ. പിന്നെപിന്നെ ഇവ പലതും എനിക്കു തന്നെ അസ്വാരസ്യമായി തോന്നിത്തുടങ്ങി. അച്ഛപ്പന്റെ ആരെയും കൂസാതെയുള്ള പ്രകൃതം, മൂക്കിൻ തുമ്പത്തെദേഷ്യം..(നമ്മുടെയൊക്കെ generation terms -ൽ പറഞാൽ കട്ട  attitude  & കട്ട rough !!! )
    ഒരു ഉദാഹരണം പറയാം. (ഇതൊന്നും വായനക്കാർക്ക് അദ്ദേഹത്തോട്   വരുപ്പുളവാകണം എന്ന ഉദ്ദേശത്തിൽ എഴുതുകയല്ല; in fact ദൃക്സാക്ഷി ആവുകയും , ഇത്തിരി മനം നോവുകയും ചെയ്തത് കൊണ്ട്  പരാമര്ശിക്കുന്നുവെന്നു മാത്രം.) ആ പ്രദേശത് ആദ്യമായി ടെലഫോണ്വന്നത് ആ വീട്ടിൽ ആയിരുന്നു. ആയിടക്ക് രാത്രി ഒരു  8 മണിസമയം. ഒരു അപരിചിതൻ വന്ന് ഫോണ്‍ ചെയ്തോട്ടെ എന്ന്ചോദിച്ചു. അച്ഛപ്പൻ അനുവാദം കൊടുത്തു. അയാൾ ടെലിഫോണ്സംഭാഷണത്തിന്ശേഷം ഇറങ്ങാൻ നേരം നന്ദി പറഞ്ഞ് അച്ഛപ്പന്  നേരെ കുറച്ചു രൂപനീട്ടി. ബാലൻ നമ്പ്യാർ  cut and right  ഒരേയൊരു  sentence  മാത്രമേ തിരിച്ചു പറഞ്ഞുള്ളൂ ." ഇത് public  ടെലിഫോണ്‍  ബൂത്തല്ല . "അത്രയും പറഞ്ഞ്പിന്നെ അയാളുടെ മുഖത്തു പോലും നോക്കാതെ ഉമ്മറതൂടെ ഉലാത്താൻ തുടങ്ങി. ആ അപരിചിതൻ ഇനി എന്ത്പറയണം എന്ന അങ്കലാപ്പോടെ പടിയിറങ്ങിപ്പോയി. ഇതൊക്കെ കണ്ടുകൊണ്ട്ഞാനും അവിടെ നില്പ്പുണ്ടായിരുന്നു. എന്നെ ആ സംഭവം ഒത്തിരി വിഷമിപ്പിച്ചു. പതിയെപ്പതിയെ എന്റെയുള്ളിൽതന്നെ ഒരു  alternative ഉരുത്തിരിഞ്ഞുവന്നു. ഇത്തിരി കൂടെ മര്യാദയോടെ, അതൊന്നും വേണ്ട..രൂപ കയ്യിൽ വെച്ചോളൂ..എന്ന്പറയാമായിരുന്നല്ലോ..എങ്കിൽ അയാൾക്കും ഒരു അഭംഗി തോന്നില്ലായിരുന്നു. അതായിരുന്നുവെന്നു തോന്നുന്നു മനസ്സിന്റെ  transformation period  - ൽ ഞാൻ ഓർക്കുന്ന ആദ്യത്തെ സംഭവം.
    അച്ഛപ്പന്റെ എല്ലാ പ്രവൃത്തിയിലും ന്യായമുണ്ടായിരുന്നെങ്കിലും തെറ്റ്ശരികളെക്കുറിച്ചുംഅന്യരുടെ വികാരങ്ങളെ മാനിക്കുന്നതിലും എനിക്ക് അദ്ദെഹതിന്റെതിൽനിന്നും എതിരഭിപ്രായമായിരുന്നു.  (അതൊക്കെ മനസ്സിൽ feed  ചെയ്ത് ഞാനയിരുന്നുവങ്കിൽ അങ്ങിനെ ചെയ്യില്ലായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ മനക്കനക്കുകൂട്ടി വെക്കുകയല്ലാതെ ,ഒരുവട്ടം പോലും അച്ഛപ്പന്റെ മുഖത്ത്നോക്കി ഒരു തർക്കുത്തരം പോലും പറയാൻ എനിക്ക്ധൈര്യം വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം!!!)
    എന്തോ...ഓർമ വെച്ചതു മുതൽ ഒരു പത്താം തരം വരെ വീട്ടിൽ അങ്ങനെ ആയിരുന്നു. അച്ഛപ്പനും, അച്ഛനും, ഇളയച്ചന്മാരും കൂടെ എല്ലാം തീരുമാനിക്കും..അവയൊക്കെ നടപ്പിലാവുമ്പോൾ മാത്രമേ സ്ത്രീകൾ അറിയാരുള്ളൂ ; കുട്ടികൾക്കൊപ്പം.
    വീട്ടിൽ കുട്ടികളുടെ താല്പര്യം ആരും അന്വേഷിക്കാറില്ല; അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട് , ക്ളാസ്സിലെ കൂട്ടുകാർക്ക്പകരമായി അവരുടെ വീട്ടിൽ ജനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നും, വളരെ സ്വാതന്ദ്ര്യത്തോടെ വീട്ടിൽ ബഹളം വെച്ച് ഓടിക്കളിക്കാംയിരുന്നു എന്നുമൊക്കെ..അയൽ വീട്ടുകാർ നമ്പ്യാര്മാരോ നായർമാരൊ അല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്സ്ത്രീകൾക്കോ കുട്ടികൾക്കോ അവിടെ പോവാൻ അനുവാദമുണ്ടായിരുന്നില്ല എന്ന്പറഞ്ഞാൽ ഒരു പക്ഷെ എന്റെ സുഹൃത്തുക്കൾ അതിൽ അത്ഭുദം കൊണ്ടെക്കാം!! മറ്റു കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്ന്കളിക്കും എന്നല്ലാതെ ഞങ്ങൾ മറ്റെവിടെക്കും പൊവുമായിരുന്നില്ല.. അങ്ങനെ ഒരുവട്ടം അടുത്ത വീട്ടിൽ പോയതിനു അച്ചപ്പൻ വഴക്ക്പറയുകയും ഞാൻ രാത്രി വരെ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ട് ഇരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അമ്മക്ക്നിസ്സഹായയായി നോക്കിനില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അച്ഛനിങ്ങുവരട്ടേ, ഞാനിതെല്ലാം പറഞ്ഞുകൊടുക്കും എന്ന് മനസ്സിലുറച് കിടക്കും  അന്നൊക്കെ. എങ്കിലും രാത്രി അച്ഛൻ വരുമ്പോൾ ഞാനിതൊന്നും പറയാറില്ലായിരുന്നു. എന്റെ പരാതികേട്ട് അച്ഛനെ വെറുതെ ധർമ്മസങ്കടതിലാക്കെന്ടെന്നുകരുതി ക്ളാസിലെ രസകരമായ കഥകളും മറ്റും പറയുമായിരുന്നു. മിക്കപ്പൊഴും അച്ഛൻ വരുന്നത്ഞാൻ ഉറങ്ങിക്കഴിഞായിരിക്കും; അച്ഛൻ ഉണരുന്നതിനു മുന്പ്തന്നെ ട്യുഷൻ ഉള്ളത്കൊണ്ട്ഞാൻ വീട്ടില്നിന്നും ഇറങ്ങും. ഇങ്ങനെ ഒരു വീട്ടിലായിരുന്നിട്ടും അച്ഛനെ കാണാതെ ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്..അതുകൊണ്ട്തന്നെ എന്റെ പരാതിപ്പെട്ടിയിലെ പലതും ഞാൻ തന്നെ മറന്നു പോവുമായിരുന്നു.
    ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും പങ്കുവയ്ക്കാൻ മാത്രം അടുപ്പമുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നില്ല അന്ന്. അതുകൊണ്ട്തന്നെ അവർക്കൊക്കെ ഞാൻ വളരെ സന്തോഷവതിയായി കാണപ്പെട്ടു. അവരിൽ പലരും രഹസ്യമായി എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായും അറിയാൻ ഇടയായി. കാരണം പുറത്ത്വെച്ച്കാണുമ്പോഴും കൂട്ടുകാർക്ക്മുന്നിലും അച്ചാച്ചനും ഇളയച്ചന്മാരുമൊക്കെ അവർക്ക് അസൂയ ഉളവാക്കുന്ന തരത്തിൽ സൗമ്യനായും ആയിരുന്നു എന്റടുത്ത്സംവദിചിരുന്നത്. വീട്ടിൽ ഇത്തരം സ്നേഹപ്രകടനങ്ങൾ തീർത്തും അന്യമായിരുന്നു. അച്ഛപ്പനും കുട്ടികളും ആദ്യം ഭക്ഷണംകഴിക്കും; അച്ഛനും ഇളയച്ചന്മാരും വീട്ടിൽ ഉണ്ടെങ്കിൽ അവരും കൂടും. ഇതിനൊക്കെശേഷം അമ്മയും, ഇളയമ്മമാരും, അച്ഛമ്മയും ഒരുമിച്ച്. അച്ഛപ്പന്റെ കൂടെകുട്ടികളും കഴിക്കണമെന്നതിനാൽ ഊണ്മേശയിൽ സാധാരണ വീടുകളിൽ കാണുന്നതരത്തിലുള്ള നര്മ്മസംഭാഷനങ്ങളോ കളിചിരികളോ ഒന്നും ഉണ്ടായിരുന്നില്ല.  train -ൽ അപരിചിതരുടെ ഒപ്പമെന്നോണം മിണ്ടാതെ അന്യോന്യം ശ്രദ്ധിക്കാതെ കഴിച്ച് എഴുന്നെല്ക്കണം
    അച്ഛപ്പൻ അച്ഛമ്മയോട് അധികം സംസാരിക്കുന്നതോന്നും ഞാൻ കണ്ടിട്ടില്ല. വല്ലതും സംസാരിക്കുകയാണെങ്കിൽ തന്നെ തനിനാടനും, പഴയമുറകളും ചിട്ടകളും അതെപടി പാലിക്കുകയും ചെയ്യുന്ന അച്ഛമ്മയുടെ പ്രവൃത്തികളിൽ ഒരു അഭ്യസ്തവിദ്യനും ,Rtd. സ്കൂൾ ഹെഡ്മാസ്റ്റർ ഉം എന്ന ദാര്ഷ്ട്യത്തോടെ എതിർപ്പ്പ്രകടിപ്പിച്ചു കൊണ്ടും ഇത്തിരി പുച്ഛം കലർന്ന സ്വരത്തിലും ഒന്നോ രണ്ടോ വാക്ക്...അത്രമാത്രം.( യഥാർത്ഥത്തിൽ അച്ഛമ്മ അച്ഛപ്പനെക്കാൾ പേര്കേട്ടതറവാട്ടിൽ നിന്ന് വന്ന സ്ത്രീയും ,അച്ഛപ്പനെക്കൾ ഭൂസ്വതുക്കാൾക്ക് ഉടമയും ആയിരുന്നു. പക്ഷെ അതേപറ്റിയൊന്നും ചിന്തിക്കുവാനോ അച്ഛപ്പനോട്മറുത്ത് ഒരക്ഷരം ഉരിയാടുവാനോ അച്ഛമ്മതുനിഞ്ഞിരുന്നില്ല; ഒരു പക്ഷെ താലപര്യപ്പെട്ടിരുന്നില്ല ) അന്നൊക്കെ കരുതിയിട്ടുണ്ട് ഈ വിവാഹംകഴിക്കുന്നതും കുഞ്ഞുങ്ങളുണ്ടാവുന്നതുമോന്നും പരസ്പരം സ്നേഹിക്കാനുള്ള ഒരു മാനദണ്ടമല്ല എന്നൊക്കെ. ഞാൻ മാതൃകയായി കണ്ട ദമ്പതിമാർ എന്റെ വീട്ടിൽ തന്നെ ഉള്ളവരായിരുന്നു. നിർഭാഗ്യവശാൽ ഇവരാരും തന്നെ വളരെ അടുപ്പത്തോടെ സംസാരിക്കുന്നതോ സ്നേഹത്തിൽ പെരുമാറുന്നതോ ഞാൻ കണ്ടിട്ടില്ല. പിന്നെന്തിന് ഇങ്ങനൊരു ഏർപ്പാട്??അങ്ങിനെയാണ്ഞാൻ വിവാഹം കഴിക്കുന്നില്ലെന്ന ഒരു തീരുമാനം രഹസ്യമായി മനസ്സിൽ ഉറപ്പിച്ചതും..
     അച്ഛൻ അച്ഛപ്പനെ role  model ആയി സ്വീകരിച്ചിരുന്നു എന്ന് അക്കാലത്ത്എനിക്ക്തോന്നിയിരുന്നുവെങ്കിലും അത് വെറും  തെറ്റിധാരണ മാത്രമാണെന്ന്പിന്നീടെനിക്ക്ബോധ്യമായി. അച്ഛനെയും നാട്ടുകാർക്ക്   വലിയ  കാര്യമായിരുന്നു. അത്രകണ്ടു സൗമ്യനായും മറ്റുള്ളവരുടെ കാര്യങ്ങളിൽ ക്ഷേമോൽസുകനായും അച്ഛൻ കാണപ്പെട്ടു. അദ്ദേഹത്തിൻറെ രാഷ്ട്രീയജീവിതം തീർത്തും                കറയറ്റതായിരുന്നുവേന്നതും, സദാ പ്രവൃത്തിനിരതനായിരിക്കുവാനുള്ള ഉത്സാഹവും ,സഹായസന്നദ്ധതയും എന്നെ ആകർഷിച്ചു. പുരോഗമനത്തിന്റെ കാറ്റ് നിട്ടൂർ വില്ലയിലും വീശിതുടങ്ങി. അത്യാവശ്യം കാര്യങ്ങൾ അച്ഛപ്പനോട്സംസാരിക്കുവാനും തമാശകൾ പറയാനും ഒക്കെയായ തരത്തിൽ ഞാനും മാറി; അച്ഛപ്പന്റെ പെരുമാറ്റത്തിൽ ഇത്തിരി അയവുവന്നു എന്ന്പറയുന്നതാവും ശരി! ഏട്ടൻ engineering – നു ഹോസ്റ്റലിൽ നിന്ന്പഠിക്കുന്ന സമയം. അച്ഛപ്പൻ ഫോണിൽ ഏട്ടനോട്സംസാരിക്കുന്നതും ചിരിക്കുന്നതും ഒക്കെ കണ്ടപ്പോ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്, അച്ഛപ്പന് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയുമായിരുന്നോ എന്നോർത്ത്..
       പക്ഷെ അധികനാൾ നീണ്ടു പോയില്ല.. അച്ഛപ്പൻ ഞങ്ങളെ വിട്ടുപിരിഞ്ഞു. അതിനുശേഷം വീട്ടിൽ ഒരു ശൂന്യത ശരിക്കും അനുഭവപ്പെട്ടു. അച്ഛപ്പനില്ലാഞ്ഞിട്ടും വീട്ടിൽ അധികം ശബ്ദിക്കാൻ കുട്ടികൾ മറന്നു... നാഥനില്ലാത്ത കണ്ണടക്കൂടിനു ഇനി അച്ഛമ്മയുടെ വേഷ്ടിക്കും മുണ്ടിനുമൊപ്പം അലമാരയിൽ വിശ്രമിക്കാം... Prof.P C Thomas-ന്റെ ക്യാമറകണ്ണുകളെ കബളിപ്പിച്ച്അവൾ ക്ളാസ്റൂമിൽ ഇരുന്നും സച്ചിന്റെ പടമുള്ള മരുന്ന്ബോക്സിൽ എത്തിനോട്ടംനടത്തി; പലപ്പോഴും...
                                       .........................................................
      ഇന്ന്...
      നിരാശ??
      എയ്‌...
      എന്നാലും..???
      ഉം...!
സമപ്രായക്കാരായ കുട്ടികൾ കുട്ടിക്കാലത്തെ കഥകളൊക്കെ പറയുമ്പോൾ.. അറിയാതെ ഓർക്കാൻ ശ്രമിച്ചു പോവുന്നു, ഇത്തിരി വർഷം പുറകോട്ട് ..   പക്ഷെ, ഒരു മിലിറ്റരിക്യാമ്പ്പോലെ തീർത്തും വരണ്ടുണങ്ങിയ ഓർമകളാൽ പൊതിഞ്ഞൊരു കുട്ടിക്കാലം മാത്രമേ എന്നും മുന്നിൽ പ്രത്യക്ഷപ്പെറാരുള്ളൂ. സ്കൂളിലെ സൗഹൃദം കൂടെ ഇല്ലായിരുന്നെങ്കിൽ തീർത്തും ഭ്രാന്തിയായിപ്പോയേനെ എന്ന തോന്നൽ ആശ്വാസജനകമാണ് .  ആത്മഹത്യയെകുറിച്ച്പോലും അക്കാലത്ത്ഗൗരവമായി ചിന്തിക്കുമായിരുന്നു എന്നെഴുതിയാൽ വായനക്കാർ നെറ്റി ചുളിക്കുമോ എന്നൊരു ഭയമുണ്ട്..
രാത്രി കഴിഞ്ഞാൽ പകലെന്ന പോലെ വിഷാദമുഖത്തെ ആഹ്ളാദത്തിന്റെ നിറങ്ങളാൽ പൊലിമയാക്കാനും അവൻ മറക്കാറില്ലല്ലോ... കാർമേഘം അകന്നപോൽ തെളിഞ്ഞദിനങ്ങൾ നല്കാനും ആ സർവശക്തൻ ഒട്ടും പിശുക്ക്കാണിച്ചില്ല. അപ്പഴൊക്കെ തോന്നി എല്ലാം നല്ലതിനായിരുന്നു എന്ന്

Saturday, 4 January 2014

നഗരകാഴ്ച്ച

സീൻ 1

സമയം രാവിലെ 8 മണി.

രാവിലത്തെ തിരക്കിൽ വീർപ്പ് മുട്ടുന്ന നഗരക്കാഴ്ച.

തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ചീറിപ്പായുന്ന വാഹനങ്ങൾ.

കാൽനടക്കാരുടെ നടപ്പാതയിലും വാഹനങ്ങൾ കയറ്റി നിർത്തിയിരിക്കുന്നു.

ഒന്നിനും കാത്തു നിൽക്കാതെ സമയത്തെ തോൽപ്പിക്കുവാൻ ഓടുന്ന നഗരവാസികൾക്കിടയിൽ വ്യത്യസ്തനാവുന്ന ശശിധരൻ.

അയാൾക്ക്തിരക്കുകളില്ല. അയാൾ ഒരു നിശബ്ദനിരീക്ഷകനാണ്.

നടപ്പാതയുടെ സിംഹഭാഗവും കൈയടക്കിയ ഒരു ആഡംഭര കാറിൻറെ ചന്തം നോക്കി നില്ക്കുകയാണ് അയാൾ.

മുഖത്ത് ഒരിക്കലും മായാത്ത ഒരു നേർത്ത പുഞ്ചിരി.

നിർത്താതെയുള്ള ഹോണ്മുഴക്കം അയാളെ അസ്വസ്ഥനാക്കി. അത് മുഖത്ത് നല്ലവണ്ണം പ്രതിഫലിപ്പിച്ച് അയാൾ അതിന്റെ ഉത്ഭവസ്ഥാനം തിരഞ്ഞു.

ആദ്യം കണ്ണിൽ പെട്ടത് ഒരു പിന്ചോമാനയുടെ മുഖമായിരുന്നു. അത് അയാളുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർത്തി. കുഞ്ഞ് അമ്മയുടെ മടിയിൽ സുരക്ഷിതയായി ഇരുന്ന് ഉറങ്ങുകയാണ്.
ബൈക്ക് ഓടിച്ചിരുന്നത് അവളുടെ അച്ഛനും.

ശശിധരന്റെ കണ്ണുകളിൽ വാത്സല്യം തുളുമ്പി. അപ്പോഴാണ്അയാൾ കുഞ്ഞിന്റെ അച്ഛന്റെ മുഖത്തെ ഭയം ശ്രദ്ധിച്ചത്. അതിന്റെ കാരണം അറിയാൻ അയാൾ നടപ്പാതയിൽ നിന്ന് ഇറങ്ങി നിന്ന് നോക്കി, 

സീൻ 2

ബൈക്കിനു തൊട്ടു പിറകെ ആയി ആരെയും ഭയപ്പെടുത്തുന്ന വമ്പൻ ടയരുകളോട് കൂടിയ ഒരു ടൂറിസ്റ്റ് ബസ്നില്ക്കുകയാണ്.

ട്രാഫിക്സിഗ്നലിലെ ചുവപ്പ് നിറം അവഗണിച്ചു നിർത്താതെ ഹോണ്മുഴക്കുകയാണ്.

ബസ്സിലെ യാത്രക്കാർ അയ്യപ്പദർശനം കഴിഞ്ഞു മടങ്ങുന്നവർ ആയിരുന്നു. അവർ അക്ഷമരായിരുന്നു. താമസിയാതെ പച്ച നിറം തെളിഞ്ഞു. വണ്ടികൾ മത്സര ഓട്ടം തുടങ്ങി.

ബൈക്ക് താരതമ്യേന പതുക്കെ ആയിരുന്നു. തൊട്ടു പിറകിലെ ബസ്സിന്റെ വേഗം എന്റെ നെഞ്ചിടിപ്പ് കൂട്ടി. ബൈക്ക് യാത്രികർ ബസ്സിനു സൈഡ് കൊടുത്തു. മരണപ്പാച്ചിലിൽ ആയിരുന്ന ബസ്സിന്റെ സൈഡിൽ ബൈകിന്റെ ഹാൻഡിൽ തട്ടി. അച്ഛന് ബാലൻസ് പോയി. ഒരു കുഞ്ഞു കളിപ്പാട്ടം പോലെ ബൈക്ക് മറിഞ്ഞു. അച്ഛനും അമ്മയും ഇടതു ഭാഗത്തേക്ക് വീണു. അച്ഛന്റെ തലയ്ക്കരികെ ഒരു ബസ്സിന്റെ പിൻചക്രം. ഞാൻ മരവിച്ചു നിന്നു. ഭാഗ്യം, കയറിയില്ല!

കുറച്ചു അപ്പുറത്തായി വീണ അമ്മ കൈ കുത്തി റോഡിൽ ഇരുന്നു.

"
എന്റെ കുഞ്ഞെവിടെ? മോനെ..." താമസിയാതെ ഒരമ്മയും കാണുവാൻ പാടില്ലാത്ത രംഗം അവർ കണ്ടു.
തങ്ങളെ വീഴ്ത്തിയ ബസ്സിന്റെ പിൻചക്രം തന്റെ കുഞ്ഞിന്റെ ശരീരത്തിലൂടെ.

ഒരു നിലവിളി. അവരുടെ ബോധം മറഞ്ഞു.

സീൻ 3

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ ഒരു ഓട്ടോയിൽ കയറ്റി. കുഞ്ഞായിരുന്നില്ല അത്. ചോര പതഞ്ഞൊഴുകുന്ന ഒരു തുണിക്കെട്ട്.
ഞാൻ തൊട്ടു മുന്പ് കണ്ട ലാളിത്യം തുളുമ്പുന്ന മുഖം... ജന്മം മുഖം മറക്കാൻ സാധിക്കുകയില്ല. ഉടനെ 108ല് വിളിച്ചു. 

"
ഒരു ആംബുലൻസ് വേണം ഉടനെ.ചേർത്തല-ആലപ്പുഴ റൂട്ട് ആണ്. കുറച്ചു സീരിയസ് ആണ്"

അമ്മയെ കുറച്ച്പേർ നടപ്പാതയിൽ താങ്ങി ഇരുത്തി. വീണ്ടും ഒരു നിലവിളി. ബോധം മറഞ്ഞു.

ആംബുലൻസ് എത്തി. അച്ഛൻ സ്ട്രെചെരിൽ ആസ്പത്രിയിലേക്ക്. കൂടെ അബോധാവസ്ഥയിൽ അമ്മയും.

"
കുഞ്ഞിനെ ഇതു ആസ്പത്രിയിലാണ് കൊണ്ട് പോയത്?" ആര്ക്കും അറിയില്ല.

ഒരു കുടുംബം ചിതറിപ്പോയിരിക്കുന്നു. തൻറ്റെ കണ്മുന്നിൽ.

ജന്മം  മറക്കാനാകുമോ   മുഖം?