Thursday, 19 December 2013

ജീവൻടെ തുടിപ്പുകൾ

മിഥ്യയാമീ ജീവിതപാതയിൽ
മായയായീ ജീവൻടെ തുടിപ്പുകൾ
അടർക്കളത്തിൽ ഇറ്റുവീണ
ചോര തീർത്ത മുറിവുകൾ
മായുവാൻ പണി കഴിച്ച 
ബലികുടീരങ്ങൾ സാക്ഷിയായ്
കബന്ധങ്ങൾ തീർത്തു
ബന്ധനത്തിൻ തീരാവേദന
അമ്മമാരുടെ വിലാപം
നിറഞ്ഞു ധരിത്രിയിൽ
ആര് നേടി,
ആർക്കു വേണ്ടി,
നാവുകൾ നിശബ്ദം.

Monday, 9 December 2013

ഋതു

ഓര്‍മ്മകള്‍ മായില്ല 
കാണാതിരുന്നാലും 
കനവുകള്‍ തീരില്ല 
കേള്‍ക്കാതിരുന്നാലും 

മഴയുള്ള നാളുക
ള്‍
മുനയുള്ള നോട്ടങ്ങള്‍ 
മധുരിക്കും ഓര്‍മ്മകള്‍
നെഞ്ചില്‍ നിറക്കാന്‍




മാനം പൊഴിച്ചിടും പനിനീര്‍ തുള്ളികള്‍
കാറ്റിന്‍ പൊന്‍തൂവലാല്‍ ചിത്രങ്ങളെഴുതുമ്പോള്‍
ആദ്യമായ്  കണ്ടു ഞാന്‍ മഴയുടെ ചാരുത 
കാര്‍മുകില്‍ഛായയില്‍ വിടരുന്ന പുഞ്ചിരി 

മഴയില്‍ കുതിരും മുടിയിഴക
ള്‍
അലസമായ്  നിന്നെ തഴുകുമ്പോള്‍
കാറ്റില്‍ മറയും കാര്‍മുകിലൊപ്പം 
 ഋതുവും എങ്ങോ പോയ്‌മറഞ്ഞു 

വേന
ല്‍ കടന്നുപോയ്‌ 
വസന്തം കടന്നുപോയ്‌ 
വീണ്ടും മഴക്കാലമെത്തുന്ന നേരം 
ഏകനായ് ഞാനിന്നും ഏതോ മരച്ചോട്ടില്‍
നിന്നെയും കാത്തിരിപ്പൂ .

CP

കലാലയങ്ങള്‍..... അവ എന്നും നിത്യയൗവ്വനത്തിന്റെ പ്രതീകങ്ങളാണ് .ഒരിക്കലും ജരാനരകള്‍ ബാധിക്കാറുമില്ല.ഓരോ വര്‍ഷവും അവസാന വര്‍ഷക്കാര്‍ പടിയിറങ്ങുമ്പോള്‍ കുറച്ചുകൂടി ചെറുപ്പമായ പുതിയ ഒരു തലമുറ കടന്നു വരും.പക്ഷെ കടന്നുപോകുന്നവര്‍ തങ്ങളോടൊപ്പം കൊണ്ടുപോകുന്നത് ഒരു കാലത്തിന്റെ തുടിപ്പുകളെ ഒന്നാകെയാണ്.അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഓര്‍മകളും അവരോടൊപ്പം പടിയിറങ്ങുന്നു.പുതിയതായി ആ മരചോട്ടിലേക്ക് വരുന്ന ഏതൊരുവനും കൂടെ കൊണ്ടു വരുന്നത് പുതിയൊരു ലോകമാണ്. അവര്‍ അവിടെ കാണുന്നതും ആ പുതിയ ലോകമാണ്. അങ്ങനെ ഒരു കലാലയം അതിന്‍റെ യൗവ്വനം നിലനിര്‍ത്തുന്നു. 
                            യൗവ്വനം എന്നും സര്‍ഗാദ്മകതയുടെ നേര്‍കാഴ്ചയാണ്.അവരുടെ വഴികളും ആശയങ്ങളും തികച്ചും വ്യത്യസ്ഥമാണ്. എല്ലാവരുടെയും ഉള്ളില്‍ ഏതെങ്കിലും കോണില്‍ അക്ഷരങ്ങളോടുള്ള സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്.പലപ്പോഴും മതിയായ പ്രോല്‍സാഹനം ലഭിക്കാതെ ഇത്തരം നാമ്പുകള്‍ മുളയിലെ നുള്ളിപ്പൊകും.അതുകൊണ്ട് നമ്മുടെ കഥകളും കവിതകളും കുറിപ്പുകളും പങ്കുവക്കുവാനും പരസ്പരം നിരൂപണം നടത്തുവാനും ഒരു മാധ്യമം ആവശ്യമാണ്. ആ ലക്ഷ്യം സാധ്യമാക്കാനാണ്  tkm literary and debate club ഇങ്ങനെ ഒരു blog തുടങ്ങാന്‍ തീരുമാനിച്ചത്.
                                                                  gearഉം  diodeഉം progamsഉം  ചിന്തകളില്‍ നിറഞ്ഞ അതേ  മനസ്സില്‍ നിന്ന് തന്നെ കവിതയുടെ സുഗന്ധം ഒഴുകി എത്താറുണ്ട്.generatorഉം chemical reactionഉം  surveyഉം നിറഞ്ഞ പുസ്തകങ്ങള്‍കൊപ്പം കഥാസമാഹാരങ്ങള്‍ സൂക്ഷിയ്‌ക്കുന്നവരുമുണ്ട്.നിങ്ങളുടെ മനസ്സിലുള്ളത് പുറത്തേക്കു വരട്ടെ. ആ സ്വപ്‌നങ്ങള്‍,ആശയങ്ങള്‍,ആഗ്രഹങ്ങള്‍,അനുഭവങ്ങള്‍ അക്ഷരങ്ങളുടെ രൂപം സ്വീകരിക്കുമ്പോള്‍ അതൊരു കലാസൃഷ്ടി ആയി മാറുന്നു. അവ ഇവിടെ പങ്കുവയ്ക്കൂ.
              കാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി മാറാന്‍ ഈ blogന് കഴിയണം .ഇവിടെ
ഭാഷാവരമ്പുകളില്ല.പരിധികളുമില്ല. ഇവിടെ കാലചക്രത്തിന്‍റെ ശബ്ദം മാത്രം. അതിന്‍റെ മിടിപ്പുകള്‍ മാത്രം.തലമുറകള്‍ തമ്മില്‍   അനുഭവങ്ങളുടെ, നമ്മെ പലപ്പോഴായി ഒന്നിച്ചു കൂട്ടിയ ഈ മരത്തണലിന്റെ കുളിർമയുടെ, നിത്യ യൗവ്വനം കാത്ത്സൂക്ഷിക്കുന്ന ഈ കലാലയത്തിന്റെ സര്‍ഗാദ്മകതയുടെ,ഇവിടെ രൂപം കൊണ്ട സൗഹൃദങ്ങളുടെ....പ്രണയങ്ങളുടെ....,പാവനമായ ഗുരുശിഷ്യ ബന്ധത്തിന്‍റെ, conjuraയ്ക്കും artsനും മുന്‍പ് കോളേജില്‍ ചിലവിടുന്ന ഉറക്കമില്ലാത്ത രാത്രികളുടെ,പിന്നെയുള്ള ആഹ്ളാദതിമര്‍പിന്റെ,നേടുന്ന അറിവിന്റെ,കണ്ട സ്വപ്നങ്ങളുടെ, ജീവിച്ച... ആസ്വദിച്ച..ഓരോ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ഇവിടെ പങ്കുവയ്ച്കപ്പെടുമ്പോള്‍സമയനിർണയം നടത്തുന്ന മണല്‍തരികള്‍കും അപ്പുറതെയ്ച്ക്‌ നമ്മുടെ അക്ഷരങ്ങള്‍ വളരും. അവ കാലത്തെ അതിജീവിയ്ക്കും.