കലാലയങ്ങള്‍..... അവ എന്നും നിത്യയൗവ്വനത്തിന്റെ പ്രതീകങ്ങളാണ് .ഒരിക്കലും ജരാനരകള്‍ ബാധിക്കാറുമില്ല.ഓരോ വര്‍ഷവും അവസാന വര്‍ഷക്കാര്‍ പടിയിറങ്ങുമ്പോള്‍ കുറച്ചുകൂടി ചെറുപ്പമായ പുതിയ ഒരു തലമുറ കടന്നു വരും.പക്ഷെ കടന്നുപോകുന്നവര്‍ തങ്ങളോടൊപ്പം കൊണ്ടുപോകുന്നത് ഒരു കാലത്തിന്റെ തുടിപ്പുകളെ ഒന്നാകെയാണ്.അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഓര്‍മകളും അവരോടൊപ്പം പടിയിറങ്ങുന്നു.പുതിയതായി ആ മരചോട്ടിലേക്ക് വരുന്ന ഏതൊരുവനും കൂടെ കൊണ്ടു വരുന്നത് പുതിയൊരു ലോകമാണ്. അവര്‍ അവിടെ കാണുന്നതും ആ പുതിയ ലോകമാണ്. അങ്ങനെ ഒരു കലാലയം അതിന്‍റെ യൗവ്വനം നിലനിര്‍ത്തുന്നു.
യൗവ്വനം എന്നും സര്‍ഗാദ്മകതയുടെ നേര്‍കാഴ്ചയാണ്.അവരുടെ വഴികളും ആശയങ്ങളും തികച്ചും വ്യത്യസ്ഥമാണ്. എല്ലാവരുടെയും ഉള്ളില്‍ ഏതെങ്കിലും കോണില്‍ അക്ഷരങ്ങളോടുള്ള സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്.പലപ്പോഴും മതിയായ പ്രോല്‍സാഹനം ലഭിക്കാതെ ഇത്തരം നാമ്പുകള്‍ മുളയിലെ നുള്ളിപ്പൊകും.അതുകൊണ്ട് നമ്മുടെ കഥകളും കവിതകളും കുറിപ്പുകളും പങ്കുവക്കുവാനും പരസ്പരം നിരൂപണം നടത്തുവാനും ഒരു മാധ്യമം ആവശ്യമാണ്. ആ ലക്ഷ്യം സാധ്യമാക്കാനാണ് tkm literary and debate club ഇങ്ങനെ ഒരു blog തുടങ്ങാന്‍ തീരുമാനിച്ചത്.
gearഉം diodeഉം progamsഉം ചിന്തകളില്‍ നിറഞ്ഞ അതേ മനസ്സില്‍ നിന്ന് തന്നെ കവിതയുടെ സുഗന്ധം ഒഴുകി എത്താറുണ്ട്.generatorഉം chemical reactionഉം surveyഉം നിറഞ്ഞ പുസ്തകങ്ങള്‍കൊപ്പം കഥാസമാഹാരങ്ങള്‍ സൂക്ഷിയ്‌ക്കുന്നവരുമുണ്ട്.നിങ് ങളുടെ മനസ്സിലുള്ളത് പുറത്തേക്കു വരട്ടെ. ആ സ്വപ്‌നങ്ങള്‍,ആശയങ്ങള്‍,ആഗ്രഹങ്ങള്‍, അനുഭവങ്ങള്‍ അക്ഷരങ്ങളുടെ രൂപം സ്വീകരിക്കുമ്പോള്‍ അതൊരു കലാസൃഷ്ടി ആയി മാറുന്നു. അവ ഇവിടെ പങ്കുവയ്ക്കൂ.
കാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി മാറാന്‍ ഈ blogന് കഴിയണം .ഇവിടെ
യൗവ്വനം എന്നും സര്‍ഗാദ്മകതയുടെ നേര്‍കാഴ്ചയാണ്.അവരുടെ വഴികളും ആശയങ്ങളും തികച്ചും വ്യത്യസ്ഥമാണ്. എല്ലാവരുടെയും ഉള്ളില്‍ ഏതെങ്കിലും കോണില്‍ അക്ഷരങ്ങളോടുള്ള സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്.പലപ്പോഴും മതിയായ പ്രോല്‍സാഹനം ലഭിക്കാതെ ഇത്തരം നാമ്പുകള്‍ മുളയിലെ നുള്ളിപ്പൊകും.അതുകൊണ്ട് നമ്മുടെ കഥകളും കവിതകളും കുറിപ്പുകളും പങ്കുവക്കുവാനും പരസ്പരം നിരൂപണം നടത്തുവാനും ഒരു മാധ്യമം ആവശ്യമാണ്. ആ ലക്ഷ്യം സാധ്യമാക്കാനാണ് tkm literary and debate club ഇങ്ങനെ ഒരു blog തുടങ്ങാന്‍ തീരുമാനിച്ചത്.
gearഉം diodeഉം progamsഉം ചിന്തകളില്‍ നിറഞ്ഞ അതേ മനസ്സില്‍ നിന്ന് തന്നെ കവിതയുടെ സുഗന്ധം ഒഴുകി എത്താറുണ്ട്.generatorഉം chemical reactionഉം surveyഉം നിറഞ്ഞ പുസ്തകങ്ങള്‍കൊപ്പം കഥാസമാഹാരങ്ങള്‍ സൂക്ഷിയ്‌ക്കുന്നവരുമുണ്ട്.നിങ്
കാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി മാറാന്‍ ഈ blogന് കഴിയണം .ഇവിടെ
ഭാഷാവരമ്പുകളില്ല.പരിധികളുമില് ല. ഇവിടെ കാലചക്രത്തിന്‍റെ ശബ്ദം മാത്രം. അതിന്‍റെ മിടിപ്പുകള്‍ മാത്രം.തലമുറകള്‍ തമ്മില്‍ അനുഭവങ്ങളുടെ, നമ്മെ പലപ്പോഴായി ഒന്നിച്ചു കൂട്ടിയ ഈ മരത്തണലിന്റെ കുളിർമയുടെ, നിത്യ യൗവ്വനം കാത്ത്സൂക്ഷിക്കുന്ന ഈ കലാലയത്തിന്റെ സര്‍ഗാദ്മകതയുടെ,ഇവിടെ രൂപം കൊണ്ട സൗഹൃദങ്ങളുടെ....പ്രണയങ്ങളുടെ.. ..,പാവനമായ ഗുരുശിഷ്യ ബന്ധത്തിന്‍റെ, conjuraയ്ക്കും artsനും മുന്‍പ് കോളേജില്‍ ചിലവിടുന്ന ഉറക്കമില്ലാത്ത രാത്രികളുടെ,പിന്നെയുള്ള ആഹ്ളാദതിമര്‍പിന്റെ,നേടുന്ന അറിവിന്റെ,കണ്ട സ്വപ്നങ്ങളുടെ, ജീവിച്ച... ആസ്വദിച്ച..ഓരോ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ ഇവിടെ പങ്കുവയ്ച്കപ്പെടുമ്പോള്‍സമയനിർണയം നടത്തുന്ന മണല്‍തരികള്‍കും അപ്പുറതെയ്ച്ക് നമ്മുടെ അക്ഷരങ്ങള്‍ വളരും. അവ കാലത്തെ അതിജീവിയ്ക്കും.

No comments:
Post a Comment