ഓര്‍മ്മകള്‍ മായില്ല
കാണാതിരുന്നാലും
കനവുകള്‍ തീരില്ല
കേള്‍ക്കാതിരുന്നാലും
മഴയുള്ള നാളുകള്‍
മുനയുള്ള നോട്ടങ്ങള്‍
മധുരിക്കും ഓര്‍മ്മകള്‍
നെഞ്ചില്‍ നിറക്കാന്‍
മാനം പൊഴിച്ചിടും പനിനീര് തുള്ളികള്‍
കാറ്റിന് പൊന്‍തൂവലാല്‍ ചിത്രങ്ങളെഴുതുമ്പോള്‍
ആദ്യമായ് കണ്ടു ഞാന്‍ മഴയുടെ ചാരുത
കാര്മുകില്ഛായയില് വിടരുന്ന പുഞ്ചിരി
മഴയില്‍ കുതിരും മുടിയിഴകള്‍
അലസമായ് നിന്നെ തഴുകുമ്പോള്‍
കാറ്റില്‍ മറയും കാര്മുകിലൊപ്പം
ആ ഋതുവും എങ്ങോ പോയ്മറഞ്ഞു
വേനല്‍ കടന്നുപോയ്
വസന്തം കടന്നുപോയ്
വീണ്ടും മഴക്കാലമെത്തുന്ന നേരം
ഏകനായ് ഞാനിന്നും ഏതോ മരച്ചോട്ടില്‍
നിന്നെയും കാത്തിരിപ്പൂ .
കാണാതിരുന്നാലും
കനവുകള്‍ തീരില്ല
കേള്‍ക്കാതിരുന്നാലും
മഴയുള്ള നാളുകള്‍
മുനയുള്ള നോട്ടങ്ങള്‍
മധുരിക്കും ഓര്‍മ്മകള്‍
നെഞ്ചില്‍ നിറക്കാന്‍
മാനം പൊഴിച്ചിടും പനിനീര് തുള്ളികള്‍
കാറ്റിന് പൊന്‍തൂവലാല്‍ ചിത്രങ്ങളെഴുതുമ്പോള്‍
ആദ്യമായ് കണ്ടു ഞാന്‍ മഴയുടെ ചാരുത
കാര്മുകില്ഛായയില് വിടരുന്ന പുഞ്ചിരി
മഴയില്‍ കുതിരും മുടിയിഴകള്‍
അലസമായ് നിന്നെ തഴുകുമ്പോള്‍
കാറ്റില്‍ മറയും കാര്മുകിലൊപ്പം
ആ ഋതുവും എങ്ങോ പോയ്മറഞ്ഞു
വേനല്‍ കടന്നുപോയ്
വസന്തം കടന്നുപോയ്
വീണ്ടും മഴക്കാലമെത്തുന്ന നേരം
ഏകനായ് ഞാനിന്നും ഏതോ മരച്ചോട്ടില്‍
നിന്നെയും കാത്തിരിപ്പൂ .

"kattin ponthuvalayi chithrangal ezhuthumbol" ... SUPER!!
ReplyDeletepulimarachoottilaano...:p
ReplyDeleteTheerumanichilla...kurachu samayam koodi undallo...
ReplyDeletenice...
ReplyDelete