Thursday, 19 December 2013

ജീവൻടെ തുടിപ്പുകൾ

മിഥ്യയാമീ ജീവിതപാതയിൽ
മായയായീ ജീവൻടെ തുടിപ്പുകൾ
അടർക്കളത്തിൽ ഇറ്റുവീണ
ചോര തീർത്ത മുറിവുകൾ
മായുവാൻ പണി കഴിച്ച 
ബലികുടീരങ്ങൾ സാക്ഷിയായ്
കബന്ധങ്ങൾ തീർത്തു
ബന്ധനത്തിൻ തീരാവേദന
അമ്മമാരുടെ വിലാപം
നിറഞ്ഞു ധരിത്രിയിൽ
ആര് നേടി,
ആർക്കു വേണ്ടി,
നാവുകൾ നിശബ്ദം.

4 comments:

  1. tharishu viricha panthavil
    ittu veerhunna kannuneerthullikal
    aavarthana virasathayil poondalum,
    nirasha nirhalich
    ilam punchirikalkk mangaleettalum,
    jeevitham mithyayil thanne thudarum
    jeevante thudippukal alasamayi midikkum
    'pratheeksha' aarjicha,
    amarathwam nashtamavum vare.......

    ReplyDelete
  2. എത്ര ആഗ്രഹിച്ചാലും കഴുകി കളയാൻ പറ്റാതെ ഇനിയും ചോരക്കറകൾ പുരണ്ടു കൊണ്ടേ ഇരിക്കും. അമ്മമാർ ഇനിയും മക്കളെ തേടി അലയും. മനുഷ്യന്റെ അത്യാഗ്രഹം തീരും വരെ ഇത് തുടരും. അതൊട്ട്‌ അവസാനിക്കുകയുമില്ല..

    ReplyDelete